03:25am 11 November 2026
NEWS
അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
28/08/2025  07:14 AM IST
nila
അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

അമേരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്. രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. 14 കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് സംഭവം. റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ്ജെൻഡർ വ്യക്തിയാണ് അക്രമം നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിയുതിർത്ത് മരിച്ചു. 

അമേരിക്കൻ സമയം ബുധനാഴ്ച രാവിലെ സ്‌കൂളിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്കു നേരെയാണ് വെടിവെയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസും എഫ്ബിഐയും മറ്റ് ഫെഡറൽ ഏജന്റുമാരും സ്ഥലത്തുണ്ട്. സംഭവം എഫ്ബിഐ അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും വൈറ്റ് ഹൗസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img